Skip to main content

ജില്ലയില്‍ 336 പേര്‍ക്ക് കോവിഡ്

 

ആലപ്പുഴ: ജില്ലയില്‍ 336 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 328 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 9.16 ശതമാനമാണ്.

623 പേര്‍ രോഗമുക്തരായി. നിലവില്‍ 4600 പേര്‍ ചികിത്സയിലും കഴിയുന്നു.

date