Skip to main content

പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്താനും പഞ്ചായത്തുകളുടെ ബില്ലുകൾ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ തയ്യാറാക്കാനുമായി ദിവസ വേതനാടിസ്ഥാനത്തില് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഒക്‌ടോബർ 20 വൈകീട്ട് അഞ്ചിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കുക.

date