Skip to main content

മഴക്കെടുതി നേരിടാൻ ദേശീയ  ദുരന്തനിവാരണ സേന ജില്ലയിൽ 

കോട്ടയം: ശക്തമായ മഴ സാധ്യതയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാൻഡർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ 22 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുമായി കൂടിക്കാഴ്ച നടത്തി. 

date