Skip to main content

വൈക്കം താലൂക്കിൽ ദുരന്തനിവാരണ  തയാറെടുപ്പ് വിലയിരുത്തി

കോട്ടയം: ശക്തമായ മഴയിൽ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വൈക്കം താലൂക്കിൽ ദുരന്തനിവാരണ തയാറെടുപ്പുകൾ ആരംഭിച്ചു. താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങൾ   വിലയിരുത്തുന്നതിന് ഇൻസിഡെന്റ് റെസ്‌പോൺസ് സിസ്റ്റം   അടിയന്തര യോഗം ചേർന്നു. 

റെസ്‌പോൺസിബിൾ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ പി.ജി രാജേന്ദ്രബാബു വെളളപ്പൊക്ക സാധ്യതാ മേഖലയിലുള്ളവരെ ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ   സജ്ജമാക്കണമെന്ന് നിർദേശം നൽകി. 

അടുത്ത മൂന്നുദിവസങ്ങളിൽ ജില്ലയിൽ പല സ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ അപകട സാധ്യതാ മേഖലകളിൽ ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ മണിക്കൂറിലെയും ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. താലൂക്ക് ഓഫീസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയതായി തഹസിൽദാർ കെ.കെ. ബിന്നി യോഗത്തെ അറിയിച്ചു. 

രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ബോട്ടുകൾ, വാഹനങ്ങൾ,  മറ്റ് സജീകരണങ്ങൾ ലഭ്യമാക്കുന്നതിന് ഉറപ്പു വരുത്തുന്നമെന്ന് നിർദേശം നൽകി. ഓൺലൈൻ യോഗത്തിൽ ഗ്രാമ- ബ്ലോക്ക്  പഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date