Skip to main content

നിയമബോധവത്കരണ കാമ്പയിൻ;  സംവാദത്തിനു തുടക്കം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന പാൻ ഇന്ത്യ നിയമബോധവത്കരണ കാമ്പയിന്റെ ഭാഗമായി പ്രമുഖവ്യക്തികൾ സ്‌കൂൾ-കോളജ് വിദ്യാർഥികളുമായി ഓൺലൈനിൽ സംവദിക്കുന്ന പരിപാടിക്കു തുടക്കം. സംവാദ പരിപാടി ഡി.എൽ.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി വിദ്യാർഥികളുമായി സംവദിച്ചു. കുട്ടികളുടെ അവകാശങ്ങൾ, മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദൂഷ്യവശങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ജില്ലയിലെ 450 വിദ്യാർഥികൾ പങ്കെടുത്തു.

 

ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് മറിയം സലോമി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി.എസ്. മിഥുൻ ഗോപി, എം.ഡി. സെമിനാരി സ്‌കൂൾ പ്രിൻസിപ്പൽ സ്റ്റാൻലി തോമസ് എന്നിവർ സംസാരിച്ചു. ലഹരി ഇല്ലാതെ ജീവിതം എന്ന വിഷയത്തിൽ എക്സൈസ് സി.ഐ. വൈ. പ്രസാദ്, അഡ്വ. അഖിൽ വിജയ്, അഡ്വ. സ്വാതി എസ്. ശിവൻ എന്നിവർ ക്ലാസെടുത്തു. 

 

വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ശിശുസംരക്ഷണ യൂണിറ്റും ശിശുക്ഷേമ കൗൺസിലും ബാർ അസോസിയേഷനും സംയുക്തമായി ബാലികാദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഓൺലൈൻ നിയമ ബോധവത്കരണ പരിപാടി നടത്തി. കുലശേഖരമംഗലം ഗവ. എച്ച്.എസ്.എസ്., കാഞ്ഞിരത്താനം സെന്റ് ജോൺസ് എച്ച്.എസ്., വൈക്കം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ്., വൈക്കം ഗവൺമെന്റ് ജി.എച്ച്.എസ്.എസ്., തലയോലപ്പറമ്പ് എ.ജെ.ജെ.എം.എച്ച.എസ്.എസ്., പെരുവ ഗവ. വി.എച്ച്.എസ്.എസ്. ഗേൾസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. അഡ്വ. ആർ. രൺദീപ്,  അഡ്വ. കെ.ജി. ധന്യ, അഡ്വ. റ്റി.എസ്. ബിജു, അഡ്വ. എ. രമണൻ കടമ്പ്ര, അഡ്വ. പി.എസ്. വിഷ്ണു എന്നിവർ ക്ലാസെടുത്തു. വൈക്കം എസ്.എം.എസ്.എൻ. എച്ച്.എസ്.എസിൽ നടന്ന രാജ്യാന്തര ബാലികാദിന ആഘോഷം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്‌സൺ റ്റി.ബി. ഫസീല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ആർ. ബിജി അധ്യക്ഷയായി. വൈക്കം നഗരസഭാധ്യക്ഷ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ബിന്ദു മേരി ഫെർണാണ്ടസ്, വാർഡംഗം ആർ. സന്തോഷ്, ബാർ കൗൺസിൽ പ്രസിഡന്റ് അഡ്വ. എം.പി. മുരളീധരൻ, പി.പി. സന്തോഷ്, പി.ആർ. പ്രമോദ്, ഷാജി റ്റി. കുരുവിള, പ്രിൻസിപ്പൽ എ. ജ്യോതി, പി. സുശീല എന്നിവർ പങ്കെടുത്തു. അഡ്വ. എ. രമണൻ കടമ്പ്ര ക്ലാസെടുത്തു.

date