Skip to main content

ഭിന്നശേഷി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ഭിന്നശേഷി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പൊന്നാനി നഗരസഭ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ  306 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്  വിതരണം ചെയ്തത്. നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് റീഹിബിലിറ്റേഷന്‍ സെന്റര്‍ അടക്കമുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളിലെ പഠിതാക്കളും, സാധാരണ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുമാണ് ഗുണഭോക്താക്കള്‍. 70 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ മാറ്റി വെച്ചിട്ടുള്ളത്.

സ്‌കോളര്‍ഷിപ്പ്  വിതരണത്തിന്റെ ഉദ്ഘാടനം ബഡ്‌സ് സ്‌കൂള്‍ പഠിതാവ് വി.വി രഞ്ജിത്തിന് നല്‍കി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം  നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഷീന സുദേശന്‍, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ ബീവി, കെ.വി ബാബു, വി.പി ബാബു, സീനത്ത്, ആയിഷ, കവിത, രക്ഷിതാക്കളായ മര്‍വ റഷീദ്, മുരളി വിരിത്തറയില്‍ എന്നിവര്‍ സംബന്ധിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിനിത സ്വാഗതവും കൗണ്‍സില്‍ കെ.ഷാഫി നന്ദിയും പറഞ്ഞു.

date