Skip to main content

അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍/ ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 14,000 രൂപ മാസവരുമാനം ലഭിക്കും. ഒക്ടോബര്‍ ഒന്നിന് 40 വയസ്സ് കവിയാത്ത താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 23 ന് വൈകീട്ട് നാലിന് മുമ്പായി ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.Arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം. ഫോണ്‍ - 0483 2730313

date