Skip to main content

പുനര്‍ലേലം

പൊന്നാനി ഐ.ടി.ഐയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഒരു മഴമരം, ഒരു മഴുകൊല്ലിവാക, രണ്ട് പുന്ന, ഒരു തെങ്ങ് എന്നിവ മുറിച്ചു മാറ്റുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒക്ടോബര്‍ 20 ന്  രാവിലെ 11 ന് പുനര്‍ലേലം ചെയ്ത് വില്‍ക്കുന്നു.  ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായ 5000 രൂപ കെട്ടിവെയ്‌ക്കേണ്ടതും  ലേലവസ്തുക്കള്‍ രണ്ട് ആഴ്ചക്കകം സ്വന്തം  ചെലവില്‍ നീക്കം ചെയ്യുകയും വേണം. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടിക ജാതി വികസന ഓഫീസിലും പൊന്നാനി ഐ.ടി.ഐയിലും ബന്ധപ്പെടാം. ഫോണ്‍ 0483 2734901, 0494 2664170

date