Skip to main content

സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ക്ക് യാത്രയയപ്പ് നല്‍കി

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ വിരമിച്ച പ്രേരക്മാര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രേരക്മാരായ കെ കെ ദിനേശന്‍, കെ വി തുളസീദേവി, കെ കെ രമ, എ സുഗന്ധ, കെ വി വൈദേഹി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി. സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ വി ആര്‍ വി ഏഴോം, എന്‍ ടി സുധീന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, കെ കുര്യാക്കോസ്, മറ്റ് പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date