Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-10-2021

സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാടായി ഗവ ഐ ടി ഐയിലെ എന്‍ സി വി ടി അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലംബര്‍(ഒരു വര്‍ഷം), പെയിന്റര്‍ ജനറല്‍(രണ്ടുവര്‍ഷം) ട്രേഡുകളിലെ ഒഴിവുകളില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ ടി ഐ യില്‍ നേരിട്ട് ഹാജരാവണം. ട്രെയിനികള്‍ക്ക് സൗജന്യ പരിശീലനത്തിനു പുറമെ പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ് 900 രൂപ, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപ, സ്റ്റൈപ്പന്റ് മാസം 800 രൂപ, ലംപ്‌സം ഗ്രാന്റ്, ടൂള്‍കിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം എന്നിവയും ലഭിക്കും.  ഫോണ്‍: 04972 877300.

മൂല്യവര്‍ധിത സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

വ്യക്തികള്‍/ഗ്രൂപ്പുകള്‍/എസ് എച്ച് ജി /കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവക്ക്  മൂല്യ വര്‍ധിത യൂണിറ്റുകള്‍ ആരംഭിക്കാം. പ്രൊജക്ട് അടിസ്ഥാനത്തില്‍ പദ്ധതി ചെലവിന്റെ അമ്പത് ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവന്‍, കൃഷി അസിസ്റ്റന്റ്് ഡയറക്ടര്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 0490 236 5154

കര്‍ഷക മിത്ര അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ  വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിക്കൂര്‍ ബ്ലോക്കുകളില്‍ കര്‍ഷക ഇക്കോഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ കര്‍ഷക മിത്രയെ തെരഞ്ഞെടുക്കുന്നു. 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരും കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍/രജിസ്‌റ്റേഡ് കര്‍ഷകരുടെ മക്കള്‍ തുടങ്ങി സ്വയംതൊഴില്‍ അടിസ്ഥാനത്തില്‍  പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു/ വിഎച്ച് എസ് ഇ പാസായിരിക്കണം. പ്രായം 18-40. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കാര്‍ഷിക വിപണിയെക്കുറിച്ചുള്ള അറിവ്,  മികച്ച ആശയവിനിമയ ശേഷി എന്നിവ ഉള്ളവര്‍ക്ക് പരിഗണന.  സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാവണം. അപേക്ഷകള്‍ ഒക്ടോബര്‍ 22 നകം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകക്ക് ബ്ലോക്ക്തല,പഞ്ചായത്ത്തല കൃഷി ഓഫീസുകളില്‍ ബന്ധപ്പെടുക. ഫോണ്‍: 0490 236 5154.

ജില്ലയിലെ രണ്ടു റോഡുകള്‍ക്കായി 9.29 കോടി രൂപ അനുവദിച്ചു

പ്രധാന മന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ രണ്ടു റോഡുകള്‍ക്ക് 9.29 കോടി രൂപ അനുവദിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍ദ്ദേശിച്ച പദ്ധതിയില്‍ നിന്നാണിത്. ജില്ലയില്‍ കാസര്‍കോട് ലോകസഭാ പരിധിയില്‍പ്പെട്ട  പയ്യന്നൂര്‍ ബ്ലോക്ക് വയക്കര - പങ്കായം-പോത്തന്‍ കുണ്ട്, അരവഞ്ചാല്‍- കാഞ്ഞിരപ്പൊയില്‍ കോട്ടോല്‍ -ഉദയംകുന്ന് എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.

ഫോട്ടോഗ്രാഫര്‍; അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി  സേവനമനുഷ്ഠിച്ചുള്ളവര്‍വര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ എസ് എല്‍ ആര്‍ /മിറര്‍ലെസ്സ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ സഹിതമുള്ള ബയോഡാറ്റ (സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങള്‍ സഹിതം)  ഒക്‌ടോബര്‍ 22ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക്
റിലേഷന്‍സ് വകുപ്പ്  കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
 

date