Post Category
ഐസിറ്റിസി ലാബ് ടെക്നീഷ്യന്
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസിറ്റിസി ലാബ് ടെക്നീഷ്യന് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, വാട്സ്ആപ് നമ്പര്‍, വിലാസം, യോഗ്യത, പരിചയം എന്നിവ സഹിതമുള്ള അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒക്ടോബര്‍ 16 നു മുമ്പായി prodhthodupuzha@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-04862 222630.
date
- Log in to post comments