Skip to main content

വാഹന ടെണ്ടര്‍

ഇടുക്കി കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുതിനായി 2021-2022 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന എസ്‌യുവി/ജീപ്പ് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍  ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഒക്ടോബര്‍ 13  മുതല്‍ ഒക്ടോബര്‍ 28 വരെ പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 4 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ടെണ്ടറുകള്‍ ഒക്ടോബര്‍ 29 വൈകിട്ട് 4 വരെ സ്വീകരിക്കും.   ടെണ്ടര്‍ ഒക്ടോബര്‍ 30 ഉച്ചകഴിഞ്ഞ് 2ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നു പ്രവൃത്തി ദിവസങ്ങളില്‍  ലഭിക്കും. ഫോണ്‍- 04862 233036

 

date