Skip to main content

ഫിഷറീസ് വകുപ്പില്‍ എന്യൂമറേറ്ററുടെ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ ഇന്‍ലാന്റ് അസസ്‌മെന്റ് സര്‍വേ നടത്തുന്നതിന് ഫിഷറീസ് വകുപ്പില്‍ ഒരു എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21നും 36നും മധ്യേ. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസ വേതനം 25000 രൂപ.   താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 23 നകം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയം, മീനാപ്പീസ് കടപ്പുറം, കാഞ്ഞങ്ങാട്.പി.ഒ, 671315 എന്ന വിലാസത്തിലോ  ddfishksd@gmail.com  എന്ന ഇ-മെയിലിലൂടെയോ അപേക്ഷിക്കണം. ഫോണ്‍: 04672202537
 

date