പ്രൊജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്
ഉദുമ ഗ്രാമപഞ്ചായത്ത് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗിനും ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കാന്‍ സഹായ സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി പ്രൊജക്ട് അസിസ്റ്റന്ുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മേനേജ്മെന്റ് പാസായവര്‍ക്ക് അപേക്ഷിക്കാം.
ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ഉദുമ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷകന്റെ പൂര്‍ണ മേല്‍വിലാസം, ഫോണ്‍നമ്പര്‍, താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേരും വാര്‍ഡ്/വീട്ടുനമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഫോണ്‍: 0467-2236242
- Log in to post comments