Skip to main content

കാലവര്‍ഷക്കെടുതി: മുന്നറിയിപ്പുകള്‍ പാലിക്കുക

   നീണ്ടു നില്‍ക്കുന്ന മഴയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ  മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്നും ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ലൈഫ് ജാക്കറ്റ് പോലുള്ള ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ കരുതണമെന്നും ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകാന്‍ സാധ്യത യുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വളളം, വഞ്ചി എന്നിവ രജിസ്റ്റര്‍ ചെയ്യണം. ഇവയുടെ ലൈസന്‍സ് പുതുക്കുകയും ബയോമെട്രിക് കാര്‍ഡ് മത്സ്യ ബന്ധന സമയങ്ങളില്‍ കൈയ്യില്‍ കരുതുകയും വേണം.
ശക്തമായ മഴയും കാറ്റും മൂലം പൊന്നാനി മേഖലയില്‍ ഒരു വീട് തകര്‍ന്നു. പൊന്നാനി സ്വദേശി അബ്ദുള്ള ബാവയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ ഉണ്ടായ ശക്തമായ മഴയില്‍ പൊന്നാനി മേഖലയിലെ കാപ്പിരിക്കാട്ട് നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക്  മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

 

date