ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു
വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണവിഭാഗം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര് അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക. പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ ക്യാമ്പിലേക്കും തിരിച്ചും ഉള്ള യാത്രാ ചെലവ് സ്വന്തം വഹിക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും. വിദ്യാര്‍ത്ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലങ്ങള്‍, ഫോറസ്ട്രി ക്ലബ്ബ്/ഇക്കോ ക്ലബ്ബ്/നാച്ച്വര്‍ ക്ലബ്ബ്/ഇ.ഡി.സി/എല്‍.ജി.സി/എന്‍.സി.സി/എന്‍.എസ്.എ/എസ്.പി.സി/ഭൂമിത്ര സേന/സ്കൗട്ട്സ്&ഗൈഡ്സ്/ഊര്‍ജ്ജ ക്ലബ്ബ്/ആരോഗ്യക്ലബ്ബ് മുതലായ വിഭാഗങ്ങള്ക്ക്് മുന്‍ഗണന ലഭിക്കും. അപേക്ഷ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട്- 673028 എന്ന വിലാസത്തില്‍ ഈ മാസം 30 നകം ലഭിക്കണം. ഫോണ്‍ : 8547603870, 8547603871.
- Log in to post comments