Skip to main content

കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം  പ്രളയ ബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ പ്രളയ ബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ദുരിതബാധിത മേഖലയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുവാനും സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേ നടപടികള്‍ സ്വീകരിക്കുവാനുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.

 ജനങ്ങളുടെ പുനരധിവാസ പ്രശ്നത്തിന് ഒപ്പം തന്നെ പ്രധാന്യമുള്ള പ്രശ്നമാണ് മേഖലയിലെ പാലങ്ങളും, റോഡുകളും ഒഴുകിപ്പോയി ജനവാസ മേഖലകള്‍ ഒറ്റപ്പെട്ടിരിക്കുന്ന സാഹചര്യം. ഏന്തയാര്‍, കൊക്കയാര്‍  മുതലായ ചെറുതും വലുതുമായ നിരവധി പാലങ്ങള്‍ക്ക് ഉരുള്‍ പൊട്ടലില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.  ആറുകള്‍ ഗതി മാറി ഒഴുകിയും തുരുത്തകള്‍ രൂപപ്പെട്ടും ജനവാസം അസാധ്യമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയ നാശനഷ്ടങ്ങളുടെ പ്രാഥമികമായ റിപ്പോര്‍ട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്  നല്‍കിയിട്ടുണ്ട്. പ്രളയ സാഹചര്യം വിലയിരുത്തുവാന്‍ ദിവസവും മുഖ്യമന്തി ബന്ധപ്പെടുന്നുണ്ടെന്നും, പ്രളയ ശേഷമുള്ള മേഖലകളിലെ പ്രശ്നം സൂഷ്മമായി വിലയിരുത്തുവാനാണ് വീണ്ടും മേഖലകളില്‍ സന്ദര്‍ശനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സംരഷണമാണ് സര്‍ക്കാര്‍ ദൗത്യം. തകര്‍ന്ന പാലങ്ങളും റോഡുകളും സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

date