Skip to main content

പരാതി പരിഹാര അദാലത്ത്

 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം- 2007 പ്രകാരം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത്   തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍  നടത്തി. ഇടുക്കി മെയിന്റനന്‍സ് ട്രിബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ കൂടിയായ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍  ഷാജി എം. കെ പരാതികള്‍ നേരില്‍ കേട്ട് തീരുമാനങ്ങളെടുത്തു.
ഇടുക്കി താലൂക്കിന്റെ അദാലത്ത് ഒക്ടോബര്‍ 27 ന്  ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും, പീരുമേട് താലൂക്കിന്റെ അദാലത്ത് നവംബര്‍ 3 ന്  പീരുമേട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും, രാവിലെ  11 മണി മുതല്‍ 3 മണി വരെ നടത്തുമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു. അദാലത്തുകളില്‍ പുതിയ കേസുകളും പരിഗണിക്കും.

date