Skip to main content

പ്രധാന അധ്യാപകരുടെ യോഗം ചേര്‍ന്നു

വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ  പശ്ചാത്തലത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന അധ്യാപകരുടെ അവലോകന യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ വകുപ്പിന്റെയും  രക്ഷിതാക്കളുടെയും  പൊതുസമൂഹത്തിന്റെയും  കൂടി പിന്തുണയോടുകൂടി ഏറ്റവും സുരക്ഷിതമായ രീതിയില്‍   സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍  യോഗം  തീരുമാനിച്ചു. സ്‌കൂള്‍ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനും സ്‌കൂള്‍ കെട്ടിടങ്ങളിലും  പരിസരത്തുമുള്ള പൊത്തുകള്‍ അടയ്ക്കുന്നതിനും  തീരുമാനിച്ചു. കോവിഡ് കാലത്ത് അധ്യാപകര്‍ നല്‍കിയ പിന്തുണയെ പി.വി അന്‍വര്‍ എം.എല്‍.എ പ്രശംസിച്ചു.

നിലമ്പൂര്‍ ബി.ആര്‍.സി പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‌കറിയ കിനാത്തോപ്പില്‍  അധ്യക്ഷനായി.  വണ്ടൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ സൗദാമിനി, നിലമ്പൂര്‍ എ.ഇ.ഒ  ടി.പി മോഹന്‍ദാസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം സബ്ജില്ലാ കോഡിനേറ്റര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉപജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നിലമ്പൂര്‍ ബി.പി.സി.എം. മനോജ് കുമാര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍ കെ.സിമി, എച്ച്.എം പ്രതിനിധികളായ ക്രിസ്റ്റീന തോമസ്, യൂസഫ് സിദ്ദീഖ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date