Skip to main content

കരിയര്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ മെന്റ്റര്‍: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും അംഗീകൃത സര്‍വ്വകലാശാലകളും നേരിട്ട് നടത്തുന്ന തൊഴില്‍ സാധ്യതയുള്ള കോഴ്സുകളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഓരോ ബ്ലോക്ക് പഞ്ചായത്തില്‍നിന്നും യുവതി യുവാക്കളെ കരിയര്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ മെന്റ്റര്‍ ആയി തിരഞ്ഞെടുക്കുന്നു. എഡ്യുക്കേഷണല്‍ മെന്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ അടിസ്ഥാനത്തില്‍ ഓണറേറിയം നല്‍കും. മെന്റ്റര്‍ ആകാന്‍ താല്‍പ്പര്യമുള്ള 20 നും 29 നും മധ്യേ പ്രായമുള്ള ബിരുദധാരികള്‍ എന്ന tecteach2021@gmail.com  എന്ന  ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ നവംബര്‍ 10 നകം അയക്കണം. കുടുതല്‍ വിവരങ്ങള്‍  www.swayam.gov.in  ല്‍ ലഭ്യമാണ്.നേരിട്ടുള്ള അന്വേഷണമോ ഫോണ്‍ വിളികളോ അനുവദിക്കുന്നതല്ല. അപേക്ഷിക്കുന്നവര്‍ക്ക് പദ്ധതിയുടെ പൂര്‍ണവിവരങ്ങള്‍ തപാലില്‍ അയക്കും
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കിഴിലുള്ള നാഷനല്‍ സര്‍വീസ് സ്‌കീം, നെഹ്റു യുവ കേന്ദ്ര, കേരള യൂനിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ സോഷ്യോളജി വിഭാഗം, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ നടത്തുക. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കൃത്രിമ അവയവനിര്‍മ്മാണ പഠനമേഖല, റെയില്‍വേ മന്ത്രാലയം നടത്തുന്ന റെയില്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്, വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തുന്ന സ്വയം തുടങ്ങിയവ ഉള്‍പ്പടെ നിരവധി കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.

date