ട്രാന്‍സ്ഫര്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു
ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/കോഴ്സ് മാറ്റത്തിനുള്ള ട്രാന്‍സ്ഫര്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ 'Transfer Allotment Results' എന്ന ലിങ്കില്‍ ട്രാന്‍സ്ഫര്‍ റിസള്‍ട്ട് കാണാം. പുതുതായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍/കോഴ്സില്‍ 26ന് വൈകുന്നേരം നാല് മണിക്ക് മുന്‍പ് സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരപ്രവേശനം നേടിയില്ലെങ്കില്‍ പ്രവേശന പ്രക്രിയയില്‍ നിന്ന് പുറത്താകും.
ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയായ ശേഷം സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്ക് പുതിയ അപേക്ഷ നല്‍കാനും നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കുന്നതിനും അവസരം ലഭിക്കും.
- Log in to post comments