Skip to main content

പോളിടെക്നിക് കോളേജ് ലാറ്ററല്‍ എന്‍ട്രി പ്രവേശന കൗണ്‍സിലിങ്ങ്

   പോളിടെക്നിക് കോളേജ്  രണ്ടാം വര്‍ഷ പ്രവേശനത്തിന്    ലാറ്ററല്‍ എന്‍ട്രി  പ്രകാരം അപേക്ഷിച്ചവര്‍ക്ക് പെരിയ കാസര്‍കോട് പോളിടെക്നിക്കില്‍ ഒക്ടോബര്‍ 28  ന് രാവിലെ 10 ന് കൗണ്‍സിലിംഗ് മുഖേന അഡ്മിഷന്‍ നടത്തും.  വൈകി എത്തുന്നവര്ക്ക്  അവസരം നഷ്ടപ്പെടും.
                   റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട  എല്ലാവര്‍ക്കും  കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്നവര്‍ അന്നുതന്നെ ഫീസായി 13950 രൂപ ഏ.ടി.എം.  കാര്‍ഡ് മുഖേനയും  പി.ടി.എ ഫണ്ട് ക്യാഷായും  നല്‍കണം.  എസ്.സി, എസ്.ടിവി ഭാഗക്കാര്‍ക്ക് 1000  രൂപ മതി.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ജാതി സംവരണത്തിന് അര്‍ഹതയുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും കൊണ്ടുവരണം.
     ഈ വര്‍ഷം ഒന്നാം വര്‍ഷ ക്ലാസ്സില്‍ പ്രവേശനം നേടിയവര്‍ക്കും ലാറ്ററല്‍ എന്‍ട്രി സ്‌കീമിലേക്ക് മാറാവുന്നതാണ്. അവരും മുഴുവന്‍ ഫീസും നല്കണം. അഡ്മിഷന്‍ സ്ലിപ്പും  ഫീസടച്ച റസീതിയും ഹാജരാക്കണം. ഫോണ്‍:  9495373926
 

date