Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം 2021; അപേക്ഷകള്‍ ക്ഷണിച്ചു

അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ''ഉജ്ജ്വല ബാല്യം പുരസ്‌കാരം''ത്തിന്  അപേക്ഷകള്‍ ക്ഷണിച്ചു.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല , കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ് , ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ''ഉജ്ജ്വല ബാല്യം പുരസ്‌കാരം'' ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ എന്ന രീതിയിലാണ് പുരസ്‌കാരം നല്‍കുന്നത്.  ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി താഴെ പറയുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

അവാര്‍ഡ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

1. ഉജ്ജ്വല ബാല്യ പുരസ്‌കാരത്തിനായി കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിയ്ക്ക് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും.

2. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ഈ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6-11 വയസ്സ്, 12-18 വയസ്സ്എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിയ്ക്ക് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും.

3. 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ് , ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ ആയിരിക്കണം (ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി , പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതാണ്.).

5. കേന്ദ്രസര്‍ക്കാരിന്റെ 'National Child Award for Exceptional Achievement' കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല.  (ഈ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 18 വയസ്സുവരെ സ്റ്റൈപ്പന്റ് നല്‍കി വരുന്നു).

6. ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കുന്നതല്ല.

7. ഒരു ജില്ലയിലെ നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

8. 25000/- രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം.

 അപേക്ഷ ഫോറം www.wcd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://wcd.kerala.gov.in/Ujjawalbalyam_application.pdf

അപേക്ഷകള്‍ 2021  ഒക്ടോബര്‍  30ന് വൈകിട്ട് 5 മണിക്കകം ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കേണ്ടതാണ്.  

അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഇടുക്കി, വെങ്ങല്ലൂര്‍ പി.ഓ. തൊടുപുഴ 685608. ഫോണ്‍: 04862200108.

date