Skip to main content

ശിശുദിനാഘോഷ മത്സരങ്ങള്‍

ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ശിശുദിനാഘോഷങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നു. 
    
മത്സര ഇനം        വിഭാഗം    വിഷയം
1. പ്രസംഗം        L.P.        ശിശുദിനാചരണം
2. പ്രസംഗം        U.P.        കോവിഡാനന്തര സമൂഹം
3. കഥാ രചന          L.P.        അച്ഛനും മകളും
4. കഥാ രചന        U.P.        അതിഥി
5. കഥാ രചന        H.S.        അപരിചിത
6. കഥാ രചന        H.S.S.    അതിര്‍ത്തി
7. കവിതാ രചന     L.P.        മഴ
8. കവിതാ രചന     U.P.        അസ്തമയനേരത്ത്
9. കവിതാ രചന     H.S.        തീവണ്ടി
10. കവിതാ രചന     H.S.S.       ഒരു യാത്രയുടെ അന്ത്യത്തില്‍
11. ഉപന്യാസം        L.P.        എന്റെ ഗ്രാമത്തിലെ കാഴ്ചകള്‍
12. ഉപന്യാസം        U.P.        ഓണ്‍ലൈന്‍ വിദ്യാഭ്യാസം - സാധ്യതകളും പ്രശ്‌നങ്ങളും
13. ഉപന്യാസം         H.S.        കേരള നവോത്ഥാനം നേരിടുന്ന വെല്ലുവിളികള്‍
14. ഉപന്യാസം        H.S.S.    ദേശീയത ഇന്ത്യന്‍ സാഹചര്യത്തല്‍

    പ്രസംഗ സമയം നിശ്ചിത വിഷയത്തില്‍ 5 മിനുട്ട്. പ്രസംഗം വീഡിയോ ക്ലിപ്പ് ആയിരിക്കണം.

    സാഹിത്യ രചനകള്‍ താഴെപ്പറയുന്ന വിലാസത്തിലും വീഡിയോ ക്ലിപ്പുകള്‍ 9447330726 എന്ന വാട്‌സ് ആപ്പ് നമ്പരിലും നവംബര്‍ 2 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിച്ചിരിക്കണം. വീഡിയോ ക്ലിപ്പുകളിലും രചനകളിലും പേര്, ക്ലാസ്, സ്‌കൂള്‍, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ കൃത്യമായും രേഖപ്പെടുത്തിയിരിക്കണം. 

    ജില്ലാതല സാഹിത്യ മത്സര വിജയികളില്‍ ആദ്യ മൂന്നു സ്ഥാനക്കാരുടെ രചനകള്‍ സംസ്ഥാന തല മത്സരങ്ങളിലും പരിഗണിക്കും. മത്സര വിജയികള്‍ക്ക് നവംബര്‍ 14 ന് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. സാഹിത്യരചനകള്‍ അയക്കേണ്ട വിലാസം
കെ.ആര്‍. രാമചന്ദ്രന്‍, കാവ്യഭവനം, കട്ടപ്പന 685608, 9447330726

date