Skip to main content

ജില്ലാ ആശുപത്രിയില്‍ ഒഴിവുകള്‍ 

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന  ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 

1. തസ്തിക       - സ്റ്റാഫ് നഴ്സ്
   ഒഴിവ്            - 1
  യോഗ്യത- ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത  സര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം പാസ്സായിരിക്കണം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായ പരിധി :     - 35 വയസ്സില്‍ താഴെ ,പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന
                
2.  തസ്തിക     -  ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍        
    ഒഴിവ്            - 1
    യോഗ്യത - ഡിഗ്രി/പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ , 1 വര്‍ഷം കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവര്‍ത്തി പരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം 
പ്രായ പരിധി      -35 വയസ്സില്‍ താഴെ

3.  തസ്തിക    -  ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍     
    ഒഴിവ്            - 2
   യോഗ്യത      -  ഡിഗ്രി/ഐടിഐ/ ഡിപ്ലോമ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍/  
 ഇന്‍സ്ട്രുമെന്റേഷനില്‍ ഡിഗ്രി/ ഡിപ്ലോമ ( ബയോമെഡിക്കല്‍- ഇലക്ട്രിക്കല്‍ & എ.സി. റഫ്രിജറേഷന്‍)
  പ്രായ പരിധി   -40 വയസ്സില്‍ താഴെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന

  വാട്സ് ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷയും ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 1 നു മുമ്പായി Prothodupuzha&gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യേണ്ടതാണ്. വിശദ്ധ വിവരങ്ങള്‍ 04862 222630 എന്ന ആഫീസ് നമ്പറില്‍ ലഭ്യമാണ്.

date