Skip to main content

ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ആലപ്പുഴ: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ 100 കോടി ഡോസ്  പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി ജില്ലയില്‍  ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. നഗരസഭാ ശതാബ്ദി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ 12 ആരോഗ്യ ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത ഒരോ ആരോഗ്യ പ്രവര്‍ത്തകരെ വീതം  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരിയും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും ചേര്‍ന്നാണ് ആദരിച്ചത്. 

വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന സാലി ചാക്കോ, വി. രശ്മി, ജിജിമോള്‍, വി.പി. ഉദയമ്മ, ബി. രമണി, തങ്കമ്മ, ബി.കെ. താഹിറ ബീവി, ജി. പ്രഭ, ടി. മറിയാമ്മ, പി.ബി. ലോബി, എച്ച്. ഹസീബ, എസ്. സുജാകുമാരി എന്നിവര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് ആദരവ് ഏറ്റുവാങ്ങി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ, ഡി.പി.എച്ച്. നഴ്‌സ് (ഇന്‍ ചാര്‍ജ്) ചിത്രാഭായി എന്നിവര്‍ പങ്കെടുത്തു.

date