Skip to main content

ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം തുടങ്ങി

ആലപ്പുഴ: തൃക്കുന്നപ്പുഴ, മുഹമ്മ ഗ്രാമപഞ്ചായത്തുകളില്‍  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം തുടങ്ങി.തൃക്കുന്നപ്പുഴ പല്ലന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാറും  മുഹമ്മ കല്ലാപ്പുറം ഹോമിയോ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബുവും മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു.

ahims.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് മരുന്നു നല്‍കുന്നതിന് രണ്ടു പഞ്ചായത്തുകളിലും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തൃക്കുന്നപ്പുഴയില്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗം അര്‍ച്ചന ദിലീപ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

മുഹമ്മയിലെ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.ടി. റെജി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്. ലത, ഡോ. ഉഷാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

date