Post Category
മാസ്കുകള്‍ വിതരണം ചെയ്തു
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാസ്കും സാനിറ്റൈസറും നല്കി. വിതരണോദ്ഘാടനം സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി നിര്‍വഹിച്ചു.
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മദന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ശ്രീകാന്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണല്‍ ജയശ്രീ വേണുഗോപാല്‍, ജോയിന്റ് ബി.ഡി.ഒ. എസ്. മൃദുല തുടങ്ങിയവര്‍ പങ്കെടുത്തു. തകഴി, കൈനകരി, എടത്വ, തലവടി എന്നിവിടങ്ങളിലെ ക്യാമ്പുകളിലും മാസ്കും സാനിറ്റൈസറും നല്കി.
date
- Log in to post comments