Skip to main content

അഭിമുഖം

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്രിഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവില്‍ (6 മാസം, 2 ഒഴിവ് ) നിയമനത്തിന് നവംബര്‍ രണ്ടിന് അഭിമുഖം നടത്തും.

സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

date