Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

 

കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട പേയ്മെന്റുകൾ, പഞ്ചായത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ ജിയോ ടാഗിംങ്, ബില്ലുകൾ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ തയാറാക്കൽ തുടങ്ങിയ ജോലികളിൽ സെക്രട്ടറിയെ സഹായിക്കുകയാണ് ജോലി. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്‌സ് അല്ലെങ്കിൽ ബിരുദവും ഡിപ്ലോമ/ പി.ജി.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കും.
അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 30 രാവിലെ 11 നകം നേരിട്ടോ തപാലിലോ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

date