Post Category
ക്ഷീര കർഷകർക്ക് പരിശീലനം
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കോട്ടയത്തെ ക്ഷീര പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 27, 28 തീയതികളിൽ ശുദ്ധമായ പാലുൽപ്പാദനത്തെ സംബന്ധിച്ച് കർഷകർക്കായി ക്ലാസ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ ഇന്ന്(ഒക്ടോബർ 26)
വൈകിട്ട് അഞ്ചിനകം 9495445536 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പങ്കെടുക്കുന്നവർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ നൽകണം.
date
- Log in to post comments