Skip to main content

ലാറ്ററല്‍ എന്‍ട്രി മൂന്നാംഘട്ട കൗണ്‍സലിങ്

 

കോട്ടക്കല്‍ വനിതാ പോളിടെക്‌നിക് കോളജില്‍ 2021-2022വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്റര്‍ അഡ്മിഷന്‍ മൂന്നാംഘട്ട കൗണ്‍സലിങ് ഇന്ന് (ഒക്‌ടോബര്‍ 26) രാവിലെ ഒന്‍പത് മുതല്‍   കോളജില്‍ നടത്തും. www.polyadmission.org/let ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജില്ലാറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താത്പര്യമുള്ള പെണ്‍കുട്ടികള്‍ രാവിലെ ഒന്‍പതിനും 11 നുമിടയില്‍  ഹാജരാകണം. രജിസ്‌ട്രേഷനെ തുടര്‍ന്നു പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിലെ മുന്‍ഗണന ക്രമം അനുസരിച്ചു ഒഴിവുള്ള സീറ്റിലേക്ക് അന്നുതന്നെ അഡ്മിഷന്‍ നടത്തും. രജിസ്‌ട്രേഷന്‍ സമയത്തിന് ശേഷം വൈകി എത്തുന്നവരെ നിലവിലുള്ള ഒഴിവിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രവേശനത്തിനായി വരുന്നവര്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ/ കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ/പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി/നോണ്‍ ക്രീമിലയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിലുള്ളവര്‍ 2,000 രൂപയും മറ്റുള്ളവരില്‍ ഒരു ലക്ഷത്തിന് താഴെ വരുമാനമുളവര്‍ 12,000 രൂപയും ഒരു ലക്ഷമോ അതിനു മുകളിലോ വരുമാനമുള്ളവര്‍ 14,780 രൂപയും ഫീസ് അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in സന്ദര്‍ശിക്കണം. ഫോണ്‍: 04832750790, 9037220484, 9605814735.

date