Skip to main content

എ.എന്‍.എം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

 

ആലപ്പുഴ: ആരോഗ്യ വകുപ്പിനു കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവണ്‍മെന്‍റ് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിങ് ട്രെയിനിംഗ് സെന്‍ററില്‍ 2021-23 വര്‍ഷത്തെ എ.എന്‍.എം. കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ച  പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്‍ററില്‍ നിന്നോ റാങ്ക് അറിയാം. ഫോണ്‍- 04922 217241

date