ചാമപറമ്പില്‍ 'സായംപ്രഭ ഹോം' ന് തുടക്കം ആശ്രിതരില്ലാത്ത വയോജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും - മന്ത്രി എ.കെ. ബാലന്‍
ആശ്രിതരില്ലാതെ ഒറ്റപ്പെടുന്ന വയോജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചാമപറമ്പ് വൃദ്ധ വിശ്രമ കേന്ദ്രത്തില്‍ തുടങ്ങിയ സായംപ്രഭ ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാരീരികവും-മാനസികവുമായി ബുദ്ധിമുട്ടുള്ള വയോജനങ്ങളെ കണ്ടെത്തി ബോധവത്ക്കരണം നല്‍കി ഇത്തരം കേന്ദ്രങ്ങള്‍ വഴി സംരക്ഷിക്കുയാണ് സര്‍ക്കാര്‍ ലക്ഷ്യം. 60 വയസിന് മുകളിലുള്ളവര്‍ക്ക് പകല്‍ വീട് മാതൃകയില്‍ വിശ്രമിക്കാനും ആരോഗ്യ പരിപാലനത്തിനുമായാണ് സായംപ്രഭ ഹോം തുടങ്ങുന്നത്. രാത്രിയില്‍ വീടുകളില്‍ പോകാന്‍ ബുദ്ധിമുട്ടുള്ളവരെ സായംപ്രഭ ഹോം വഴി പരിചരിക്കും. ഭക്ഷണവും ഡോക്റ്ററുടെ സേവനവും വരും ദിവസങ്ങളില്‍ ഉറപ്പാക്കും. കേരളത്തിലെ വയോജനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ആയുര്‍ ദൈര്‍ഘ്യത്തിലും ആരോഗ്യ രംഗത്തും ഇതര സസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാമൂഹിക സുരക്ഷാ രംഗത്ത് കേരളത്തിന്‍റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ വിഷുവിന് 2223 കോടിയാണ് സാമൂഹിക സുരക്ഷാ പെന്‍ഷനായി വിതരണം ചെയ്തത്. 65 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്ന 'വയോമിത്രം പദ്ധതി', പല്ലില്ലാത്തവര്‍ക്ക് സൗജന്യ വെപ്പ് പല്ല് നല്‍കുന്ന 'മന്ദഹാസം പദ്ധതി', ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി പദ്ധതികളാണ് വയോജനങ്ങളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ നിന്നും അഞ്ച് ശതമാനം തുക വയോജന സൗഹൃദ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും ജില്ലയിലെ വിവിധയിടങ്ങളില്‍ അഞ്ച് സായംപ്രഭ ഹോമുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിതാ പോള്‍സണ്‍ അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം സി. പ്രഭാകരന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ രമ ജയന്‍, വനജ രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഗംഗാധരന്‍ പൊന്നുക്കുട്ടി കണ്ണന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി. മീര, ശിശു സംരക്ഷണ ഓഫീസര്‍ അന്ന ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments