Skip to main content

ഇംഗ്ലീഷ് ലക്ചറര്‍; താത്കാലിക ഒഴിവ്

 

 

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. 

 

എം.ഫില്‍, നെറ്റ്, പി.എച്ച്.ഡി യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഇന്ന് (നവംബര്‍ 02) രാവിലെ 11 ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2485370, 2485852, 8547005018

date