Skip to main content

പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി  പൂര്‍ത്തിയാക്കണം- ജില്ലാ കളക്ടര്‍

 

 

ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്  ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ഹരിപ്പാട്, കായംകുളം മേഖലയില്‍ ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ആലപ്പുഴ- ചങ്ങനാശേരി റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തങ്ങളും വിലയിരുത്തി. 

 

താലൂക്ക്, വില്ലേജ് ഓഫീസുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ പൊതുമരാത്ത് കെട്ടിട വിഭാഗം നടപടി സ്വീകരിക്കും.  റവന്യൂ, പഞ്ചായത്ത്, നഗരസഭ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, സോഷ്യല്‍ ഫോറസ്ട്രി, സര്‍വേ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരമായി തീരുമാനമെടുക്കുന്നതിന് നവംബര്‍ അഞ്ചിന് വീണ്ടും യോഗം ചേരും. 

 

പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. നസീം, പാലം വിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോഷിന്‍. കെ. മൂലക്കാട്ട്, കെ.എസ്.ടി. പി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡിറ്റി, കെ. ആര്‍. എഫ്. ബി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അരവിന്ദ് സച്ചിന്‍ എന്നിവര്‍ പങ്കെടുത്തു.

date