Skip to main content

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ICMR നൽകിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ ആയതിന്റെ പകർപ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്.
പി.എൻ.എക്സ്. 4177/2021

date