Skip to main content
സി ഫോര്‍ യു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെ.മണികണ്ഠന്‍ നിര്‍വ്വഹിക്കുന്നു

സി ഫോര്‍ യു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു

ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തനത് പരിപാടിയായ സി ഫോര്‍ യുവിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു.  പദ്ധതിയുടെ ഭാഗമായി റോഡരികിലും പൊതു സ്ഥലങ്ങളിലും കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് അവ കുട്ടികളുടെ സഹായത്തോടെ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനവും, പൊതു സ്ഥലങ്ങളിലും വിദ്യാലയ പരിസരങ്ങളിലും സ്ഥാപിക്കുന്ന മുളന്തുരുത്ത് പരിപാടിയും  ഇതിനകം തന്നെ ഏറെ ശ്രദ്ധേയമാണ്.
വിദ്യാലയ പരിസരങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം വേലാശ്വരം ഗവണ്‍മെന്റ്.യു.പി.സ്‌കൂളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ നിര്‍വഹിച്ചു.  ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി.പി.വി വിനോദ് കുമാര്‍ സ്വാഗത പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ദാമോദരന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീധരന്‍,പിടിഎ പ്രസിഡന്റ് അഡ്വ, എ.ഗംഗാധരന്‍, ശശികുമാര്‍ കെ.വി, എസ്.എം.സി ചെയര്‍മാന്‍ പി.വി അജയന്‍,പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
 

 

date