Skip to main content

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

മധൂര്‍ പഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് വിജയിച്ചവര്‍ അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎയും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 30നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 12 നകം പഞ്ചായത്തില്‍ അപേക്ഷിക്കണം.ഫോണ്‍:  04994-230427

date