Skip to main content

ശിശുദിനം: വിദ്യാർഥികൾക്ക് മത്സരങ്ങൾ

കോട്ടയം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിദ്യാർഥികൾക്കായി വിവിധ  മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ.പി., യു.പി., ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി  വിഭാഗങ്ങൾക്കായി കഥ, കവിത, ഉപന്യാസം മത്സരവും എൽ.പി, യു.പി. വിഭാഗങ്ങൾക്ക് പ്രസംഗ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. മലയാളത്തിലാണ് മത്സരങ്ങൾ. പ്രസംഗ മത്സരത്തിനുള്ള വിഷയം നവംബർ നാലിന് രാവിലെ 10ന് നൽകും. അഞ്ചു മിനിറ്റിൽ താഴെയുള്ള  എഡിറ്റ് ചെയ്യാത്ത വീഡിയോ അന്നു തന്നെ വൈകിട്ട് അഞ്ചിനകവും സാഹിത്യ  രചനകൾ നവംബർ ആറിന് വൈകിട്ട് ഏഴിനകവും നൽകണം. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളുടെ പേര്, പഠിക്കുന്ന സ്‌കൂൾ, ക്ലാസ്, വയസ്, വിലാസം,  മത്സരിക്കുന്ന ഇനം എന്നീ വിവരങ്ങൾ നവംബർ മൂന്നിന് വൈകിട്ട് ഏഴിനകം ഫോണിലൂടെ നൽകണം. ഫോൺ:  9447355195, 9447546932, 9961832589, 9447355195.

date