Skip to main content

പി.എം.എ.വൈ. ആവാസ് പ്ലസ് പദ്ധതി ഉദ്ഘാടനം

കോട്ടയം: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണം) പുതിയ ഉപഭോക്തൃ പട്ടികയിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് ജില്ലയിൽ ആദ്യമായി വീട് അനുവദിച്ച് ആദ്യ ഗഡു നൽകുന്നതിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീലമ്മ  ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ മുഖ്യപ്രഭാഷണം നടത്തി. 

 

പള്ളം ബ്ലോക്ക് പഞ്ചായത്ത ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനകീയാസൂത്രണത്തിന്റെ 25 വർഷക്കാലയളവിൽ  ബ്ലോക്കിൽ സേവനമനുഷ്ഠിച്ച പഞ്ചായത്ത് സെക്രട്ടറിമാർ, ദേശീയ ഭിന്നശേഷി അവാർഡ് ജേതാവായ അയർക്കുന്നം പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് രശ്മി മോഹനൻ എന്നിവരെ ആദരിച്ചു. വി.ഇ. ഒ.മാർക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നടത്തി.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എം. ചാണ്ടി, ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ധനുജ സുരേന്ദ്രൻ, അംഗങ്ങളായ ഇ.ആർ സുനിൽകുമാർ, കെ.രജനി മോൾ, പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമൻ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാരുടെ കലാപരിപാടികളും നടന്നു.

 

date