Skip to main content

മലയാളഭാഷാ ദിനം ആചരിച്ചു

 

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മലയാളഭാഷാ ദിനം ആചരിച്ചു.  ഭരണഭാഷ പ്രതിജ്ഞയെടുത്തു. ഭാഷാദിനത്തിന്റെ ഭാഗമായി ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാവികസന കമ്മീഷണര്‍ പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എ.ധന്യ അധ്യക്ഷയായി. ജില്ലാ ഓഫീസര്‍ ടി.കെ ജയപ്രകാശന്‍, റിസര്‍ച്ച് ഓഫീസര്‍മാരായ പി.മാത്യു ഫിലിപ്പോസ്, ഇബ്രാഹിം ഏലച്ചോല, അഡീഷണല്‍ ജില്ലാ ഓഫീസര്‍ എം.എ ഷാജിത, റിസര്‍ച്ച് അസിസ്റ്റന്റ് പി. അനില്‍കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
(ഫോട്ടോ സഹിതം)
 

കാപ്ഷന്‍: ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം  ജില്ലാവികസന കമ്മീഷണര്‍ പ്രേംകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

date