Skip to main content

ന്യൂനമർദ്ദം : കടലിൽ പോകുന്നതിന് വിലക്ക്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്തനാല് ദിവസം ശക്തമായ മഴക്കും അറബിക്കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേൽസാഹചര്യത്തിൽ ഇന്ന് (നവംബർ ഒന്ന്) അർദ്ധരാത്രി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, ജില്ലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീർ ഉത്തരവിറക്കി. നിലവിൽ മത്സ്യബന്ധനത്തിന് കടലിൽ പോയിട്ടുള്ളവർ അർദ്ധരാത്രിയോടെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

കോമോർ ഭാഗത്ത്  നിലകൊള്ളുന്ന ന്യൂനമർദ്ദം വരും മണിക്കൂറിൽ പശ്ചിമദിശയിൽ സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിക്കാനും ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമോ ചുഴലിക്കാറ്റോ ആകാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

date