Skip to main content

വിദ്യാര്‍ഥികള്‍ക്കായി  പോസ്റ്റര്‍ രചന മത്സരം 

 

ദേശീയ പേവിഷബാധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ പേ വിഷബാധയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ രചനാ മത്സരം നടത്തും. വിജയികളാകുന്ന ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 രൂപാ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.' പേ വിഷബാധ, വസ്തുതകള്‍ അറിയാം ഭീതി അകറ്റാം 'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. പങ്കെടുക്കുന്നവര്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം.ഷുലഴ ഇമേജായി അയക്കുന്ന പോസ്റ്റര്‍   2021നവംബര്‍ 15-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി massmediaidukki @gmail.com, jcidukki @gmail.com എന്ന മെയില്‍ അഡ്രസ്സില്‍ ലഭിക്കേണ്ടതാണ്. കോളേജ് ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും പോസ്റ്ററിനോടൊപ്പം അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496339661
 

date