Skip to main content

വാസ്തുവിദ്യാഗുരുകുലത്തിൽ സ്‌പോട്ട് അഡ്മിഷൻ

 

പത്തനംതിട്ട ആറൻമുളയിൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിലെ വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളുമായി നവംബർ 30നകം ഗുരുകുലം ഓഫീസിൽ ഹാജരാകേണ്ടതാണ്. കോഴ്‌സുകൾ: പി.ജി ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ-ഒരു വർഷം, യോഗ്യത: ബിടെക് സിവിൽ എൻജീനിയറിംഗ്, ആർക്കിടെക്ചർ. അപേക്ഷാ ഫീസ് 200 രൂപ. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ട്രഡീഷനൽ ആർക്കിടെക്ച്ചർ-ഒരു വർഷം, പ്രായപരിധി 35 വയസ്സ്, യോഗ്യത: എസ്.എസ്.എൽ.സി, പകുതി സീറ്റ് വിശ്വകർമ്മ വിഭാഗത്തിനായി നീക്കിവെച്ചിരിക്കുന്നു, അപേക്ഷാ ഫീസ് 100 രൂപ. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രായപരിധിയില്ല, യോഗ്യത        എസ്.എസ്.എൽ.സി, അപേക്ഷാ ഫീസ് 200 രൂപ. വെബ്‌സൈറ്റ്: https://vasthuvidyagurukulam.com/

date