നിക്ഷേപക തൊഴിലാളി രജിസ്ട്രേഷന് ആരംഭിച്ചു
ജില്ലയില്‍ 2017-18ല്‍ തയാറാക്കിയ ജില്ലാ പദ്ധതിയുടെ ഭാഗമായി നിക്ഷേപക, തൊഴിലാളി രജിസ്ട്രേഷന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുതലത്തില്‍ ആരംഭിച്ചു. ചെറുതും വലുതുമായ നിക്ഷേപത്തിന് തയാറുള്ളവര്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ അടുത്ത ഘട്ടവികസനത്തിന് ആഗ്രഹിക്കുന്നവര്‍ക്കും പ്രഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരുടെ സ്റ്റാര്‍ട്ടപ്പിനായി ശ്രമിക്കുന്നവര്‍ക്കും ംംം.റരുമേ.രീാ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനുള്ള ഫോമുകളുടെ വിതരണം അതത് വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷന് നടപടികള്‍ ഈ മാസം പൂര്‍ത്തീകരിച്ച് വിവരങ്ങള്‍ വ്യവസായ വകുപ്പിന്റെ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ പുതുതായി പാസാക്കിയ വ്യവസായ നിയമത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള അനുകൂല സാഹചര്യം ജില്ലയ്ക്ക് ഗുണകരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. (പിഎന്‍പി 1593/18)
- Log in to post comments