ദേശീയ ജലപാത ടെർമിൽ; റീസർവ്വേ റക്കോർഡുകൾ പരിശോധിക്കാം
ആലപ്പുഴ: ദേശീയജലപാത ടെർമിനലുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കിലെ നിശ്ചിത വില്ലേജുകളിൽ ഉൾപ്പെടുന്ന എല്ലാ ഭൂഉടമകളുടെയും ഭൂമിയുടെ അതിർത്തികൾ തിട്ടപ്പെടുത്തുകയും പേര്, വിസ്തീർണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്ത റീസർവ്വെ റിക്കാർഡുകൾ തയ്യാറായി. ബന്ധപ്പെട്ട വില്ലേജിലെ എല്ലാ ഭുഉടമകൾക്കും ഈ റിക്കാർഡുകൾ അതിനു ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെത്തി പരിശോധിക്കാവുന്നതും അതിൻമേലുള്ള അപ്പീലുകൾക്ക് അടിയന്തിരമായി ചെങ്ങന്നൂർ റീ സർവ്വെ അസിസ്റ്റന്റ് ഡയറക്ടർക്ക് നിശ്ചിത ഫാറത്തിൽ നൽകാവുന്നതുമാണ്. റിക്കാർഡുകൾ പരിശോധിക്കാൻ പോകുന്നവർ അവർക്ക് ബന്ധപ്പെട്ട ഭൂമിയിൻമേലുള്ള അവകാശം കാണിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ അതും കൂടെ കൊണ്ടു പോകണം. കൂടുതൽ വിവരങ്ങൾക്ക് പൊന്നുംവില സ്‌പെഷൽ തഹസിൽദാരുടെ ഓഫീസുമായി ബന്ധപ്പെടാം.
(പി.എൻ.എ. 1369/2018)
- Log in to post comments