Skip to main content

നെഹ്‌റു ട്രോഫി ടൈറ്റിൽ സ്‌പോൺസർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി ബോട്ട് റേസിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തോളം കാണികൾ നേരിട്ട് കാണുന്ന,   ലക്ഷകണക്കിന് പേർ ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും വീക്ഷിക്കുന്ന നെഹ്‌റു ട്രോഫി ബോട്ട് റേസിന് ടൈറ്റിൽസ്‌പോൺസർ ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ടൈറ്റിൽ സ്‌പോൺസർഷിപ്പിനുള്ള  അപേക്ഷകൾ ജൂൺ 30ന് വൈകിട്ട് നാലിനകം ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ ലഭിക്കണം. നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം ഇക്കാര്യത്തിൽ  അന്തിമമായിരിക്കുമെന്ന് എൻ.ടി.ബിആർ സൊസൈറ്റി സെക്രട്ടറി കൂടിയായ സബ് കളക്ടർ  അറിയിച്ചു.

date