Skip to main content

കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

 

കൊച്ചി: കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളില്‍ (ആശ്രിതര്‍ അര്‍ഹരല്ല) നിന്നും 2021-22 അധ്യയന വര്‍ഷത്തേക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ യോഗ്യതാ പരീക്ഷയില്‍ 70 ശതമാനമോ അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയും 12-ാം ക്ലാസിന് മുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ യോഗ്യതാ പരീക്ഷയില്‍ 40 ശതമാനമോ അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയോ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുളളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അംഗീകാരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും കളളു വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ട്രേഡ് യൂണിയന്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800

date