Skip to main content

സംസ്ഥാനത്ത് നവംബര്‍ 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത്  അടുത്ത രണ്ട് ദി വസം കൂടി (നവംബര്‍ 20വരെ) ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട  ന്യുനമര്‍ദ്ദം നിലവില്‍  ശക്തി കൂടിയ ന്യുനമര്‍ദ്ദമായി  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്‌നാട് - ആന്ധ്രാ പ്രദേശ്  തീരത്തിനു സമീപമായാണ്   സ്ഥിതിചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

അറബികടലില്‍ രൂപം കൊണ്ട  ന്യുനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ്  ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

date